അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഗുജറാത്തതിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടി ഐ പി എല്‍ 2023 ന്റെ തുടക്കം ഗംഭീരമാക്കാന്‍ തന്നെയാണ് ഇരു ടീമുകളും ശ്രമിക്കുക. പരിക്കിന്റെ പിടിയിലായി ആദ്യ മത്സരത്തില്‍ ധോണി ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെകിലും ആരാധകരുടെ സ്വന്തം തല ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട് . കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം.
ഈ പ്രാവശ്യം ഐപിഎല്ലില്‍ നടപ്പാക്കുന്ന ഇംപാക്ട് പ്ലേയര്‍ രീതി അനുസരിച്ച് നാല് കളിക്കാരെ ടോസ് സമയത്ത് തന്നെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കേണ്ടതുണ്ട്. ശിവം മാവി, കെ എസ് ഭരത്, ദര്ശന് നാല്‍കണ്ഡേ എന്നിവരിലൊരാളായിരിക്കും ഗുജറാത്തിന്റെ ഇംപാക്ട് പ്ലേയര്‍ ആകുക എന്നാണ് സൂചന. അജിങ്ക്യാ രഹാനെ, ഷെയ്ക്ഖ് റഷീദ്, നിഷാന്ത് സിന്ധു എന്നിവരിലൊരാളാകും ചെന്നൈയുടെ ഇംപാക്ട് പ്ലേയറാകുക.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഡെവോണ്‍ കോണ്‍വെ, റിതുരാജ് ഗെയ്കവാദ്, ബെന്‍ സ്റ്റോക്സ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി, ശിവം ദുബെ, എം എസ് ധോണി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാര്, രാജ്വര്ധന് ഹംഗര്‍ഗേക്കര്‍.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍, അല്‍സാരി ജോസഫ്.





