
നെല്ലിക്ക മുടിയ്ക്ക് നല്ലതാണ്. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിയ്ക്കുന്നു.അതു പോലെ തന്നെ തലയിലെ താരന് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നെല്ലിക്ക മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയെ പരിപോഷിപ്പിയ്ക്കുന്നു. നെല്ലിക്ക പൊടിയും തൈരും മികസ് ചെയ്ത് തലയില്‍ പുരട്ടുന്നതു നല്ലതാണ്. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
നെല്ലിക്കയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് തലയില്‍ തേക്കാവുന്നതാണ്. നെല്ലിക്ക കുരു കളഞ്ഞ് അരച്ച് ചര്‍മ്മത്തില്‍ പുരട്ടുന്നത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു. ഇതിനോടൊപ്പം കറ്റാര്‍ വാഴ ജെല്ല് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും മുഖത്തിനും മുടിക്കും ശരീരത്തിന് ആകെയും നല്ലതാണ്. നെല്ലിക്ക പച്ചയ്ക്ക് കഴിയ്ക്കുന്നതും ഏറെ ഫലപ്രദമാണ്.






