
ദിനംപ്രതി ബോളിവുഡിലെ സ്വജനപക്ഷപാതത്തേക്കുറിച്ച് നിരവധി കഥകളാണ് പുറത്ത് വരുന്നത്. ഈ പ്രവണതകൊണ്ടാണ് തനിക്ക് ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് പോകേണ്ടതായി വന്നതെന്ന് നടി പ്രിയങ്കാചോപ്ര വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ താരത്തിന്റെ പരാമര്‍ശനത്തിന് ശരിവയ്ക്കുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് നടന് വിവേക് ഒബ്റോയി.
വിവേക് ഒബ്റോയി പറഞ്ഞത് ബോളിവുഡിലെ ചില ലോബികളുടെ ആക്രമണത്തിന്റെ പ്രത്യാഘാതം താന്‍ അനുഭവിക്കുന്നുണ്ടെന്നാണ്. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഒരുപാട് ലോബികള്‍, പ്രിയങ്ക ചൂണ്ടിക്കാട്ടിയതുപോലുള്ള ഒരുപാട് അടിച്ചമര്‍ത്തല്‍ കഥകള്‍. ദൗര്‍ഭാഗ്യവശാല്‍ അതാണ് നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഹാള്‍മാര്‍ക്ക് ചിഹ്നം.' വിവേക് പറഞ്ഞു.
നമ്മുടെ ഇന്ഡസ്ട്രിയിലെ ഇരുണ്ട വശങ്ങളിലൊന്ന് ഇതുതന്നെയാണ്.
അതെത്രമാത്രം നിരാശാജനകമാണെന്ന് എനിക്കറിയാം. അത് ഒരാളെ അത്രമേല്‍ തളര്‍ത്തുകയും ക്ഷീണിതനാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
14 മാസം ഷൂട്ടൗട്ട് അറ്റ് ലോഖാണ്ഡ് വാലാ എന്ന ചിത്രത്തിന് ശേഷം സിനിമകളില്ലാതെ വീട്ടിലിരുന്നതായും അദ്ദേഹം ഓര്‍ത്തെടുത്തു.അങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ എന്തെങ്കിലും അസാമാന്യമായി ചെയ്യണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു.ഈ മേഖല അത്ര സുരക്ഷിതമല്ലായെന്ന് കൂട്ടിച്ചേര്‍ക്കാനും വിവേക് മറന്നില്ല.






