
ന്യൂഡല്‍ഹി : മീഡിയ വണ്ണിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ചാനലിന്റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ജനാധിപത്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്.ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി ചാനലും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ സമീപിച്ചത് .
പ്രക്ഷേപണം വിലക്കി യ നടപടി രാജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. മുന്‍ വിധിയോടെയുളള നടപടിയാണ് സ്വകരിക്കപ്പെട്ടത് എന്നായിരുന്നു ചാനലിന്റെ വാദം.






