
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ നാല് വര്‍ഷം മുമ്പാണ് രാജ്യത്തെ ആദ്യത്തെ അഴിമതി വിരുദ്ധ സംഘടനയായ ലോക്പാല്‍ രൂപീകരിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി പരാതികളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു നടപടിയും കൂടാതെ തളളിയത്. ലോക്പാലിന് മുന്നിലെത്തിയ പരാതികളില്‍ 68 ശതമാനവും യാതൊരു നടപടിയും കൂടാതെ നിരസിച്ചതായി റിപ്പോര്‍ട്ട്.
പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിലെ പാര്‍ലമെന്ററി പാനലിന് ലോക്പാല്‍ ഓഫീസ് നല്കിയ ഡാറ്റ അനുസരിച്ച്, 2019-20 വര്‍ഷം മുതല്‍ ലോക്പാലിന് 8,703 പരാതികളാണ് ലഭിച്ചത്. അതില്‍ 5,981 പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. 6,775 പരാതികള്‍ ശരിയായ ഫോര്‍മാറ്റില്‍ അല്ലാത്തതിനാല്‍ നിരസിക്കപ്പെട്ടു.മൂന്ന് പരാതികള്‍ മാത്രമാണ് പൂര്‍ണമായി പരിശോധിച്ചതെന്നും 36 പരാതികള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഓഫീസ് അറിയിച്ചു. 2022-23ല്‍ ലഭിച്ച 2,760 പരാതികളില്‍ 242 എണ്ണം മാത്രമാണ് ശരിയായ മാതൃകയിലുള്ളത്.
നിര്‍ദ്ദിഷ്ട മാതൃകയില്‍ അല്ലാത്ത പരാതികള്‍ പരിഗണിക്കില്ലെന്ന് കഴിഞ്ഞ ജനുവരി അഞ്ചിന് ലോക്പാല്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരാതി നിശ്ചിത ഫോര്‍മാറ്റില്‍ ഇല്ലെന്ന കാരണത്താല്‍ ധാരാളം പരാതികള്‍ തീര്‍പ്പാക്കുന്നുണ്ടെന്ന് ലോക്പാല്‍ നല്കിയ ഡാറ്റയില്‍ നിന്ന് പാര്‍ലമെന്ററി കമ്മിറ്റി അനുമാനിക്കുന്നു.ലോക്പാലിന്റെ ഓഫീസ്, പാര്‍ലമെന്ററി പാനലിന് നല്കിയ വിവരമനുസരിച്ച് മൂന്ന് പരാതികള്‍ മാത്രമാണ് പൂര്‍ണ്ണമായി പരിശോധിച്ചത്.ഏകദേശം 90% പരാതികളും ശരിയായ ഫോര്‍മാറ്റില്‍ ആയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






