
ന്യൂഡല്‍ഹി: കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ നല്കിയ വിഷുക്കൈനീട്ടം പൊലിക്കുന്നു. സംസ്ഥാനത്തിന് അനുവദിച്ച തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് എക്സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടി. കണ്ണൂര്‍ വരെ പരീക്ഷയോട്ടം നടത്തി ടിക്കറ്റ് നിരക്കും സമയക്രമവും നിശ്ചയിച്ചതിനു പിന്നാലെയാണു വന്ദേഭാരത് കാസര്‍ഗോട്ടേക്കു നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് മുന്‍നിശ്ചയപ്രകാരം 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിര്‍വഹിക്കും. വന്ദേഭാരതില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഈവര്‍ഷം അവസാനത്തോടെ ഏര്‍പ്പെടുത്തുമെന്നും േകരളത്തിനായുള്ള നിരവധി റെയില്‍വേ വികസനപദ്ധതികള്‍ 25-നു പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അശ്വിനി െവെഷ്ണവ് അറിയിച്ചു.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് കാസര്‍ഗോട്ടേക്കു നീട്ടണമെന്ന മുരളീധരന്റെ അഭ്യര്‍ഥന മാനിച്ചാണു തീരുമാനമെന്നും അശ്വിനി െവെഷ്ണവ് വ്യക്തമാക്കി.
വളവ് നിവര്‍ത്തല്‍; ഒന്നാംഘട്ടം ഒന്നരവര്‍ഷത്തിനകം
കേരളത്തിനു വന്ദേഭാരത് ലഭിക്കില്ലെന്നു ചിലര്‍ പ്രചരിപ്പിച്ചെന്നും ഇപ്പോള്‍ അതു തെറ്റാണെന്നു തെളിഞ്ഞില്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. 70-110 കിലോമീറ്ററാകും കേരളത്തില്‍ തത്കാലം വന്ദേഭാരതിന്റെ വേഗം.
പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിന്റെ ഒന്നാംഘട്ടം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ വന്ദേഭാരതിനു 130 കി.മീ. വേഗത്തില്‍ സഞ്ചരിക്കാം. ഭാവിയില്‍ 160 കി.മീ. പൂര്‍ണവേഗം െകെവരിക്കാനാകും.
നേമത്തിനും കൊച്ചുേവളിക്കും 156 കോടി; വര്‍ക്കലയും കുതിക്കും
കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിര്‍ദേശം മാനിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമഗ്രപദ്ധതി തയാറാക്കി. നേമവും കൊച്ചുവേളിയും പ്രധാന ടെര്‍മിനലുകള്‍ ആക്കുന്നതോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയും.
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനത്തിന് 156 കോടി രൂപകൂടി അനുവദിച്ചു. ശിവഗിരി തീര്‍ഥാടനവും കണക്കിലെടുത്ത് വര്‍ക്കല സ്േറ്റഷന് വികസിപ്പിക്കും. സില്‍വര്‍ െലെന്‍ പദ്ധതി അടഞ്ഞ അധ്യായമല്ലെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
അവഗണനയിലായിരുന്ന കാസര്‍ഗോഡ് ജില്ലയുടെ വികസനം പരിഗണിച്ചതില്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നതായി മന്ത്രി മുരളീധരന് പറഞ്ഞു.






