
നവജാത ശിശുവിനെ വിറ്റത് മുന്‍ധാരണ പ്രകാരമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തൈക്കാട് ആശുപത്രിയില്‍ കുഞ്ഞിന്റെ അമ്മ ചികിത്സ തേടിയത് ഏഴാം മാസത്തിലാണ്. ചികിത്സയ്ക്കായി എത്തിയ സമയത്തു ആശുപത്രിയില്‍ മേല്‍വിലാസം നല്‍കിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ ആണ്. ഇരുവരും വില്പനയെ സംബന്ധിച്ചു തീരുമാനിച്ചതിന് ശേഷമാണ് തൈക്കാട് ആശുപത്രിയിലേക്ക് ചികിത്സയും മറ്റു കാര്യങ്ങളും മാറ്റിയത്.
നാഥനില്ലാ കളരിയാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. സൂപ്രണ്ടും, ഡെപ്യൂട്ടി സൂപ്രണ്ടും അവിടില്ല. മാര്‍ച്ച് ഒന്ന് മുതല്‍ അവിടെ സ്ഥിരം സൂപ്രണ്ടില്ല . നിലവില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കാണ് താത്കാലിക ചുമതല. അവിടെ പ്രതിദിനം ശരാശരി 700 പേര് ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണ്.
നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നല്കിയ മൊഴിപൊലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവര്‍ നല്‍കിയമൊഴി. ആശുപത്രിയില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. പൊഴിയൂര്‍ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.






