
അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ച് ഒമാന്‍ തീരത്ത് നിന്നും ഇറാന് പിടിക്കൂടിയ എണ്ണക്കപ്പലില്‍ കുടുങ്ങിയവരില്‍ 24 പേര് ഇന്ത്യക്കാര്‍. അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ കപ്പല്‍ അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് പിടിച്ചെടുത്തത്. ഇറാന് നാവിക സേന പിടിച്ചെടുത്ത കപ്പല്‍ അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റിയിരിക്കുന്നതായാണ് വിവരം. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിനായുളള ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതായി കമ്പനി അറിയിച്ചു. മുന്‍പ് നടന്ന പിടിച്ചെടുക്കലില്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കപ്പലില്‍ കുടുങ്ങിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
അഡ്വാന്റേജ് സ്വീറ്റ് തങ്ങളുടെ രണ്ടു കപ്പലുകളില്‍ ഒന്നിലിടിച്ചതായും ഇതില്‍ ഉണ്ടായിരുന്ന രണ്ട് ഇറാനിയന്‍ ജീവനക്കാരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഇറാന് പറഞ്ഞു. യുഎസ് നാവികസേന കപ്പലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗള്‍ഫ് സമുദ്രത്തില്‍ ഇറാന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ അമേരിക്കന്‍ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്.
അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പല്‍ കുവൈറ്റില്‍ നിന്ന് എണ്ണ കൊണ്ടുവന്ന ഷെവ്റോണ്‍ കോര്‍പ്പറേഷനാണ് ചാര്‍ട്ടര്‍ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്സ് വക്താവ് പറഞ്ഞു. ടെക്സാസിലെ ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പലെന്നാണ് മറൈന്‍ ട്രാഫിക് ട്രാക്കിംഗ് വെബ്സൈറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.






