
മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി -എന്‍സിപി) അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരത് പവാര്‍. സ്ഥാനമൊഴിയാന്‍ തീരുമാനിച്ചുവെന്ന് തന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് പവാര്‍ അറിയിച്ചത്.
അടുത്ത കാലത്ത് പാര്‍ട്ടിയില്‍ പല അസ്വാരസ്യങ്ങളും ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ രണ്ടാമനായ അനന്തരവന് അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു പറ്റം എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ട് വരെ ഉണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ നടക്കുമെന്ന് പവാറിന്റെ മകളും പറഞ്ഞിരുന്നു. അതിലൊന്ന് ഡല്‍ഹിയിലും രണ്ടാമത്തേത് മഹാരാഷ്ട്രയിലും ആയിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്.
അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിഷേധത്തില്‍ വിരുദ്ധ നിലപാടാണ് പവാര്‍ സ്വീകരിച്ചുവന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ അസ്വസ്ഥതകളാണ് പവാറിന്റെ രാജിക്കു പിന്നിലെന്നാണ് സൂചന.






