
തന്റെ ചെറു പ്രായത്തില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച വ്യക്തിയാണ് ഹെയ്ഡന് ബൗള്‍സ്. മറ്റുളളവര്‍ 55 മുതല്‍ 60 വയസുവരെ ജോലി ചെയ്യുകയും അതിന് ശേഷം വിരമിക്കലിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുമ്പോള്‍ ഇദ്ദേഹം തന്റെ 22-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹെയ്ഡന് ബൗള്‍സ് 17 -ാം വയസില്‍ തന്റെ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. അതിനുശേഷം അദ്ദേഹം ഇക്കോസീസണ് എന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റ് ആരംഭിച്ചു. ഇതുവഴി ധാരാളം പണം സമ്പാദിക്കുകയും തുടര്‍ന്ന് ഒരു റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിച്ച് പണം അതില്‍ നിക്ഷേപിക്കുകയും ചെയ്തു.
'എനിക്ക് 17 വയസ്സുള്ളപ്പോള്‍ തന്നെ ബിസിനസ്സില്‍ നിന്ന് ഗണ്യമായ വരുമാനം നേടാന്‍ തുടങ്ങിയിരുന്നു, ഇ-കൊമേഴ്സ് വ്യവസായമായിരുന്നു അത്,'ഇപ്പോഴും ഞാന്‍ ജോലി ചെയ്യുന്നുണ്ട്. കാരണം എനിക്ക് ജോലി ചെയ്യാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള പണം എന്നെ സാങ്കേതികമായി വിരമിക്കുന്നതിന് നിര്‍ബന്ധിക്കുന്നു. എനിക്ക് ലഭിക്കുന്ന പണം എന്റെ ജീവിത ശൈലിയെ പിന്തുണയ്ക്കുന്നുവെന്നും' ഹെയ്ഡന് കൂട്ടിച്ചേര്‍ത്തു.
ഹെയ്ഡന്റെ 18 -ാം വയസില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു ലംബോര്‍ഗിനി വാങ്ങാനുള്ള സമ്പാദ്യം ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ഒരു കോടീശ്വരനായി. 'കഴിഞ്ഞ വര്‍ഷം ഇ-കൊമേഴ്സ് വഴി അദ്ദേഹത്തിന് 15 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 120 കോടി രൂപ) വരുമാനവും 3 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 24 കോടി രൂപ) ലാഭവും ഉണ്ടായെന്ന് ഹെയ്ഡന് പറയുന്നു.






