
മാഡ്രിഡ്: യുവേഫാ ചാംപ്യന്സ്ലീഗില് ആദ്യ കിരീടത്തിലേക്ക് നീങ്ങാനുള്ള ഇംഗ്ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകത്ത് നടന്ന ആദ്യപാദ സെമിയില്‍ സിറ്റിയും റയലും ഓരോഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളില്‍ 36 ാം മിനിറ്റില്‍ ആദ്യം മുന്നില്‍ കടക്കാന്‍ റയലിന് കഴിഞ്ഞെങ്കിലും മിഡ്ഫീല്‍ഡ് ജനറല്‍ കെവിന് ഡിബ്രൂയ്നെയുടെ 67 ാം മിനിറ്റിലെ ഗോളില്‍ സിറ്റി സമനില പിടിക്കുകയായിരുന്നു. ഇതോടെ അടുത്ത ബുധനാഴ്ച സിറ്റിയുടെ എറ്റിഹാദ് മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരം വാശിയേറിയതാകുമെന്ന് ഉറപ്പായി. കഴിഞ്ഞ 21 മത്സരത്തില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.
14 തവണ ചാംപ്യന്മാരായിട്ടുള്ള റയല്‍ ഒമ്പത് വര്‍ഷത്തിനിടയില്‍ അഞ്ചു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ശനിയാഴ്ച ഒസാസുനയെ കോപ്പാ ഡെല്‍റേ ഫൈനലില്‍ വീഴ്ത്തി കപ്പുയര്‍ത്തിയ ശേഷമായിരുന്നു റയല്‍ ഇറങ്ങിയതെങ്കിലും ഡെബ്രൂയ്നെയുടെ ഗോള്‍ അവരുടെ പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.



