
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നിര്‍ണായകമത്സരത്തില്‍ ലഖ്നൗ സൂപ്പര്ജയന്റസന് 7വിക്കറ്റ് വിജയം. .ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 47 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്, 37റണ്‍സെടുത്ത അബ്ദുള്‍ സമദ് എന്നിവര്‍ ചേര്‍ന്നാണ് സണ്‍റൈസേഴ്സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാല്‍ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി. മറുപടി ബാറ്റിംഗില്‍ അര്‍ധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്നൗവിന്റെ തീപ്പൊരിയായത്. മാര്‍ക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാന് (44) മികവ് പുലര്‍ത്തിയതോടെ ലഖ്നൗ ജയം കൈപ്പിടിയിലൊതുക്കി.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള പോരിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ഹൈദരാബാദ് കുറിച്ചത്. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗവിന് മിന്നും തുടക്കം നേടാനായില്ല. പന്ത് കണക്ട് ചെയ്യാനാകാതെ പതറിയ കൈൽ മയേഴ്സ് 14 പന്തിൽ വെറും രണ്ട് റൺസുമായി മടങ്ങി. മൂന്നാമനായി എത്തിയ പ്രേരക് മങ്കാദ് പക്ഷേ ഡി കോക്കിന് നല്ല പിന്തുണ നൽകി . റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഡികോക്കും പുറത്തായെങ്കിലും മങ്കാദ് പിടിച്ച് നിന്നത് ലഖ്നൗവിന് കരുത്തായി. പതിയെ തുടങ്ങിയ മാർക്കസ് സ്റ്റോയിനിസ് ആക്രമണം ആരംഭിച്ചതോടെ ഹൈദരാബാദ് പരുങ്ങി.
അഭിഷേക് ശർമ്മയെ ഓവറിലെ മൂന്നാമത്തെ സിക്സിന് പറത്താൻ ശ്രമിച്ച സ്റ്റോയിനിസ് അബ്ദുൾ സമദിന്റെ കൈക്കുള്ളിൽ ഒതുങ്ങി. സ്റ്റോയിനിസ് എവിടെ അവസാനിപ്പിച്ചോ നിക്കോളാസ് പുരാൻ അവിടെ നിന്നാണ് തുടക്കമിട്ടത്. അഭിഷേക് ശർമ്മയുടെ ആ ഓവറിൽ മൂന്ന് സിക്സ് കൂടെ നേടി പുരാൻ ആഘോഷമാക്കി. ഭുവിയും നടരാജനും ശ്രമിച്ച് നോക്കിയെങ്കിലും ലഖ്നൗ അനായാസം വിജയത്തിലെത്തി.





