
യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ തന്നോട് മോശമായി പെരുമാറിയ യുവാവിനോട് ധൈര്യത്തോടെ പ്രതികരിച്ച പെണ്‍കുട്ടിയ്ക്കും, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.
'കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.'






