
മുംബൈ: സംസ്ഥാനത്ത് ബജ്റംഗദളിനെ നിരോധിക്കുമെന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് ഇസ്ളാമിക സംഘടനാ തലവന്‍. ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനിയാണ് പരാമര്‍ശം നടത്തിയത്.
ഏഴു പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസ് ഇക്കാര്യം ചെയ്യേണ്ട കാര്യമായിരുന്നു ഇതെന്നും അങ്ങിനെയാണെങ്കില്‍ രാജ്യം നശിക്കില്ലായിരുന്നെന്നും പറഞ്ഞു. പ്രകടനപത്രിയില്‍ നടത്തിയ വാഗ്ദാനം നടപ്പാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അവരിലുള്ള വിശ്വാസവും അവിടെ തകര്‍ക്കപ്പെടുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ ഇക്കാര്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ പ്രതിഷേധവും കരച്ചിലുമാണ്.
എന്നാല്‍ പുതിയ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് ചെയ്തത് ഒരു തെറ്റല്ല, ഒരു തെറ്റുതിരുത്തലാണ്. ബജ്രംഗദളിന് മുസ്ളീം വിരുദ്ധ നയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയില്‍ ഉയര്ന്നുവരികില്ലായിരുന്നു. പോപ്പുലര്‍ഫ്രണ്ട് ഒരു പ്രവര്‍ത്തിയല്ലെന്നും പ്രതിപ്രവര്ത്തിയാണെന്നും കൂട്ടിച്ചേര്‍ത്തു.
മറുപടിയുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത് വന്നിട്ടുണ്ട്. ബജ്റംഗ് ദളുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മൗലാന മദനി ആദ്യം തന്നെ അബദ്ധത്തില്‍ പെട്ടു. ബജ്റംഗ്ദള്‍ രൂപീകരിച്ചത് 29 വര്‍ഷം മുമ്പാണ്. അപ്പോള്‍ 70 വര്‍ഷം മുമ്പ് അതിനെ എങ്ങിനെ നിരോധിക്കാനാകും.
മദനിയുടെ പ്രസ്താവനയെ നാക്ക്പിഴ എന്ന് വിശേഷിപ്പിച്ചു. ബജ്റംഗ്ദള്‍ എന്ന പേര് സ്വീകരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും തെറ്റുകള്‍ തുറന്നുകാട്ടിയെന്നും പറഞ്ഞു. 70 വര്‍ഷം മുമ്പ് കോണ്‍ഗ്രസിന് സംഭവിച്ച തെറ്റ് തിരുത്തിയിരുന്നെങ്കില്‍ ഇന്ന് ഈ തീവ്രവാദികളും ജിഹാദികളും ഇന്ത്യക്കകത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞു.
അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ അവര്‍ ഭാരതീയതയുടെ നിറത്തില്‍ കലരുമായിരുന്നുവെന്ന് ബന്‍സാല്‍ പറഞ്ഞു. ഇതോടൊപ്പം പ്രഖ്യാപിത തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും സാമ്പത്തികവും നിയമപരവുമായ സഹായം നല്കുന്നവര് ബജ്റംഗ്ദള്‍ പോലുള്ള ദേശീയവാദ സംഘടനയെ ചോദ്യം ചെയ്യുകയാണ്. പക്ഷേ അവരുടെ പദ്ധതികള്‍ രാജ്യത്തിന് നന്നായി അറിയാമെന്നും പറഞ്ഞു.






