
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെ മൃഗങ്ങളെ സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം. മെയ് 27 വൈകുന്നേരം 5 മണിക്ക് ടര്‍ക്കി കോഴികളെയും മുയലുകളെയും ലേലം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാനായി എന്റെ കേരളം മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ എത്തിച്ചേരണം.
കൊല്ലം കുരീപ്പുഴ ടര്‍ക്കി ഫാമില്‍ നിന്നും കൊണ്ടുവന്ന ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, ബെല്‍റ്റ്സ്വില്ലെ സ്മാള്‍ വൈറ്റ് ഇനത്തില്‍പെട്ട അഞ്ച് ടര്‍ക്കികളെയും, കുടപ്പനകുന്ന് ജില്ലാ ലൈവ് സ്റ്റോക്ക് ഫാമില്‍ നിന്നും കൊണ്ടുവന്ന ന്യൂസിലാന്‍ഡ് വൈറ്റ് ഇനത്തില്‍പെട്ട ഒരു ജോഡി മുയലുകളെയുമാണ് ലേലത്തില്‍ വെയ്ക്കുന്നത്. ടര്‍ക്കികള്‍ക്ക് തറവില ഒന്നിന് 1000 രൂപയും, മുയലുകള്‍ക്ക് ജോഡി ഒന്നിന് 500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.






