
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തില്‍ ശ്രദ്ധേയമായ കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. സമീറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. സമീറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമോ എന്ന പതിവ് ചോദ്യത്തിനു വിരാമം ഇടുകയാണ് ഇപ്പോള്‍.
'സമീറ സനീഷ് കൊച്ചി' എന്ന പേരില്‍ സ്റ്റോര്‍ ഉടന്‍ ആരംഭിയ്ക്കും. മാത്രമല്ല ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ വെബ്സൈറ്റുമുണ്ട്. ക്ലോത്തിങ് ബ്രാന്‍ഡിന്റെ ലോഗോ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു. .






