
ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷിനെ നിയമിച്ചു. നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(IATA) ഡയറക്ടർ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതിയോടെ വില്ലി വാൽഷ് ഇൻഡിഗോയിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
ആഗോള വ്യോമയാനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് വില്ലി വാൽഷ്. IATA-യിൽ എത്തുന്നതിന് മുൻപ് ബ്രിട്ടീഷ് എയർവേയ്‌സ്, ഐബെരിയ, ഏയർ ലിംഗസ് തുടങ്ങിയ വിമാനക്കമ്പനികളുടെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പിന്റെ(IAG) മേധാവിയായിരുന്നു അദ്ദേഹം.




