കോട്ടയം: താഴേത്തട്ടില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ പ്രിയ സഹപ്രവര്‍ത്തകന് ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കി ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പിങ്. ഓക്‌സിജനില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശിനാണ്, കമ്പനി സി.ഇ.ഒ ഷിജോ കെ. തോമസ് ആഡംബര കാര്‍ സമ്മാനമായി നല്‍കിയത്.
തന്റെ 19-ാം വയസ്സില്‍ ഒരു സാധാരണ ടെക്‌നീഷ്യനായാണ് പ്രവീണ്‍ പ്രകാശ് ഓക്‌സിജന്റെ ഭാഗമാകുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, തന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്വപ്പെട്ട സ്‌ഥാനത്തേക്ക് ഉയരുകയായിരുന്നു. ഒരു സാധാരണ ജീവനക്കാരനില്‍നിന്നും സ്‌ഥാപനത്തിന്റെ നേതൃനിരയിലേക്ക് ഒരാള്‍ വളരുന്നത് മറ്റുള്ളവര്‍ക്ക് വലിയൊരു പ്രചോദനമാണെന്ന് സി.ഇ.ഒ ഷിജോ കെ. തോമസ് പറഞ്ഞു.
ഓരോ ജീവനക്കാരനും നല്‍കുന്ന മൂല്യമാണ് ഒരു സ്‌ഥാപനത്തിന്റെ വിജയരഹസ്യമെന്ന് ചടങ്ങില്‍ ഷിജോ കെ. തോമസ് വ്യക്‌തമാക്കി.
ജീവനക്കാരാണ് ഓക്‌സിജന്റെ യഥാര്‍ത്ഥ നട്ടെല്ല്. അവരുടെ വളര്‍ച്ചയും സന്തോഷവുമാണ് കമ്പനിയുടെ വിജയം. പ്രവീണിനെപ്പോലെ ദീര്‍ഘകാലം സ്‌ഥാപനത്തോടൊപ്പം നില്‍ക്കുന്ന ജീവനക്കാര്‍ തങ്ങളുടെ നേതൃത്വത്തിലും ടീം മാനേജ്‌മെന്റിലുമുള്ള വിശ്വാസത്തിന്റെ അടയാളമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഓക്‌സിജന്റെ പ്രവര്‍ത്തനശൈലിക്ക് വലിയ അംഗീകാരമാണ് ഈ നടപടി. കഠിനാധ്വാനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കുന്നതിലൂടെ തൊഴില്‍ മേഖലയില്‍ പുതിയൊരു മാതൃക കൂടി സൃഷ്‌ടിക്കുകയാണ് ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പിങ്. കോട്ടയത്ത് നടന്ന ചടങ്ങില്‍ ഓക്‌സിജന്റെ മറ്റ് ഉന്നത ഉദ്യോഗസ്‌ഥരും ജീവനക്കാരും പങ്കുചേര്‍ന്നു.




