
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പശ്‌ചിമ ബംഗാളില്‍ മൂന്നു പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. സെറാംപൂര്‍, കാഞ്ച്രപാറ, കൊല്‍ക്കത്ത വി.ഐ.പി റോഡ് എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ തുറന്നത്. ഇതോടെ പശ്‌ചിമ ബംഗാളില്‍ 10 ഷോറൂമായി.
ആഗോള തലത്തില്‍ മലബാറിന് 445 ലേറെ ഷോറൂമുകളുണ്ട്.മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഷോറൂമുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. നടിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറുമായ രുക്‌മിണി മൈത്ര ഷോറൂമുകള്‍ ഉപഭോക്‌താക്കള്‍ക്കായി തുറന്നുകൊടുത്തു.
മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് റീജിയണല്‍ ഹെഡ് തഹ്‌സില്‍ അഹമ്മദ്, ഈസ്‌റ്റ് റീജിയണല്‍ ബിസിനസ് ഹെഡ് അമിത് റൗത്ത്, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




