
കേരളത്തില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങള് അനുദിനം വര്‍ധിയ്ക്കുകയാണ്. വീണ്ടുമിതാ ഒരു ഗാര്‍ഹിക പീഡന മരണ കൂടി. അരൂര്‍ സ്വദേശിനിയായ നീതു എന്ന യുവതിയാണ് ഭര്‍ത്തൃ ഗ്രഹത്തില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കെ.എസ്.ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. അരൂര്‍ നാലാം വാര്‍ഡ് കാക്കപ്പറമ്പില്‍ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2011-ലായിരുന്നു നീതുവിന്റേയും, ഉണ്ണിയുടേയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മുതല്‍ നീതുവിനു സൗന്ദര്യം പോരാത്തതിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിയ്ക്കുമായിരുന്നു. ശാരീരികമായി ഉപദ്രവിയ്ക്കുകയും ചെയ്യുമായിരുന്നു. യുവതി മാനസികമായി ആകെ തളര്‍ന്നു പോയിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇവര്‍ ആരോപിയ്ക്കുന്നു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മൂന്നു മക്കള്‍ ഉണ്ട്.






