
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ പണ്ടുമുതല്ക്കേ അഭേദ്യമായ ബന്ധമുണ്ട്. ബോളിവുഡില്‍ നിന്നുള്ള താരങ്ങളെ വിവാഹം ചെയ്ത അനേകം ക്രിക്കറ്റ് താരങ്ങളുണ്ട്. ഷര്‍മ്മിളാടാഗോര്‍ ടൈഗര്‍ഖാന്‍ പട്ടൗഡി മുതല്‍ വിരാട്കോഹ്ലി-അനുഷ്ക്കാ ശര്‍മ്മ വരെ നീളും പട്ടിക. ഈ വഴിയേയാണോ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ഗില്ലും ബോളിവുഡിലെ യുവനായിക സാറാ അലി ഖാനുമെന്നാണ് ഏറ്റവും പുതിയ ചോദ്യം.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ മിന്നുംതാരമായി ഉയര്‍ന്നിരിക്കുന്ന ശുഭ്മാന്‍ഗില്ലും സാറയും തമ്മില്‍ എന്തോ ഉണ്ട് എന്ന രീതിയില്‍ മുമ്പും കഥകള്‍ വന്നിരുന്നെങ്കിലും അടുത്തിലെ ഒരു അഭിമുഖത്തില്‍ സാറ നടത്തിയ പ്രതികരണം ഇതിന് മറ്റൊരു നിറം നല്‍കിയിരിക്കുകയാണ്.
ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലൂം രണ്ടുപേരും അതിനെക്കുറിച്ച് ഇതുവരെയൊന്നും പറഞ്ഞുപോലും കേട്ടിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച് മുത്തശ്ശി ഷര്മിളാടാഗോറിന്റെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് പ്രൊഫഷന് ഒരു വിഷയമല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ബിസിനസുകാരനെയോ ക്രിക്കറ്റ് കളിക്കാരനേയോ നടനേയോ ഡോക്ടറേയോ കല്യാണം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്നും പ്രൊഫഷന് വിഷയമല്ലെന്നും മാനസീകമായും വിവേകത്തിലും തനിക്ക് ചേരുന്നയാളാകണം എന്നു മാത്രമേയുള്ളെന്നും താരം പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഏതെങ്കിലൂം ഒരു താരവുമായി ഡേറ്റിംഗിലാണോ എന്ന് ചോദ്യകര്‍ത്താവ് എടുത്തുചോദിച്ചെങ്കിലും താന്‍ ഒപ്പം ജീവിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒരു പുരുഷനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
സാറയും ശുഭ്മാനും ഡേറ്റിംഗിലാണെന്ന അഭ്യൂഹം പുറത്തുവന്നത് ഇരുവരും മുംബൈയില്‍ ഒരു ഡിന്നറിന് ഒരുമിച്ച് പോകുന്നത് കണ്ടത് മുതലായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സാറയും ഗില്ലും പരസ്പരം അണ്‍ഫോളോ ചെയ്തതായി കണ്ടെത്തിയതിനാല്‍ ഇരുവരും പിരിഞ്ഞതായും ആരാധകര്‍ പറഞ്ഞിരുന്നു.






