
സാപോപന്‍: ഫുട്‌ബോള്‍ ലോകകപ്പ് കെ ഗ്രൂപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ കോംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് കൊളംബിയ നോക്കൗട്ടില്‍ കടന്നു. ആദ്യ മത്സരത്തില്‍ പോര്‍ചുഗലിനെ സമനിലയില്‍ തളച്ച കോംഗോ കൊളംബിയയോട് പൊരുതിയെങ്കിലും അവസാനം ഗോള്‍ വഴങ്ങി. 76-ാംമിനിറ്റില്‍ ഡാനിയല്‍ മുനോസിന്റെ ഗോളിലാണ് കൊളംബിയ ജയിച്ചത്. രണ്ട് കളികളും ജയിച്ച കൊളംബിയ ആറ് പോയിന്റുമായി ഒന്നാം സ്‌ഥാനത്തെത്തി. രാജ്യാന്തര ഫുട്‌ബോളില്‍ ഇരുരാജ്യങ്ങളും ആദ്യമായാണു നേര്‍ക്കുനേര്‍ വന്നത്.
കൊളംബിയ ആദ്യ മത്സരത്തില്‍ 3-1 ന് ഉസ്‌ബെക്ക്‌സ്ഥാനെ തോല്‍പ്പിച്ചിരുന്നു. കോംഗോ ഗോള്‍ കീപ്പര്‍ ലയണല്‍ എംപാസി മികച്ച സേവുകളിലൂടെ കൊളംബിയയെ ദീര്‍ഘനേരം തടഞ്ഞുനിര്‍ത്തി.
യുവാന്‍ ക്വിന്റെറോയുടെ അസിറ്റിലായിരുന്നു മുനോസിന്റെ ഗോള്‍. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കോംഗോകൊളംബിയന്‍ ഗോള്‍ കീപ്പര്‍ കമിലോ വാര്‍ഗാസിനെ നിരന്തരം പരീക്ഷിച്ചു. വാര്‍ഗാസിന്റെ സേവുകള്‍ കൊളംബിയക്ക് ജയം നേടിക്കൊടുത്തു.




