
ഫോക്‌സ്ബ്രോ: ഘാനയ്‌ക്കെതിരായ ഫുട്‌ബോള്‍ ലോകകപ്പ് എല്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്‌നിന് ഗോളടിക്കാന്‍ കഴിയാതെ പോയത് കളിയെഴുത്തുകാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി.
ക്ര?യേഷ്യക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ ഇരട്ട ഗോളടിച്ച കെയ്‌ന്‍ ഘാനയ്‌ക്കെതിരേ തുറന്ന അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. ''തന്റെ ശാപം മൂലമാണ്'' കെയ്‌ന് ഗോളടിക്കാന്‍ പറ്റാത്തതെന്നു ഘാനയിലെ 'വിഖ്യാത മന്ത്രവാദി' നാന ക്വാകു ബൊന്‍സം അവകാശപ്പെട്ടു. ഘാനയ്‌ക്കെതിരേ കെയ്‌ന്‍ ഗോളടിക്കാതിരിക്കാനുള്ള എല്ലാ വഴിയും താന്‍ ചെയ്‌തിരുന്നെന്നു ബൊന്‍സം അവകാശപ്പെട്ടു.
കെയ്‌ന്‍ നിരാശപ്പെടേണ്ടെന്നും അടുത്ത മത്സരത്തില്‍ ഗോളടി തുടരുമെന്നും ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ മന്ത്രവാദി ആശ്വസിപ്പിച്ചു. ''ലോകത്തിലെ ഏറ്റവും കരുത്തനായ മന്ത്രവാദിയാണു താന്‍, കെയ്‌ന്‍ ഘാനയ്‌ക്കെതിരേ ഗോളടിക്കാതിരിക്കാന്‍ പിടിച്ചു കെട്ടിയിരുന്നു. മത്സരം കഴിഞ്ഞതോടെ ബന്ധന മുക്‌തനാക്കി. അടുത്ത മത്സരത്തില്‍ കെയ്‌ന്‍ ഗോളടിക്കാനാകും''- മൂന്ന് മിനിറ്റ് നീണ്ട വീഡിയോയില്‍ ബൊന്‍സം പ്രഖ്യാപിച്ചു. ''ഹാരി, ഒരു ദിവസം നിങ്ങളെ കാണാനെത്തും, താങ്ങളെ സഹോദരനെ പോലെ സ്‌നേഹിക്കുന്നു'' എന്ന് പറഞ്ഞാണു വീഡിയോ അവസാനിപ്പിച്ചത്. 2014 ലോകകപ്പില്‍ പോര്‍ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കു കാല്‍മുട്ടിനു വേദനയുണ്ടാക്കിയതും താനാണെന്നു ബൊന്‍സം പറഞ്ഞു.
കെയ്‌ന്‍ കളിക്കുന്ന ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്ക് ക്ലബിനു മന്ത്രവാദികളുമായുള്ള ബന്ധം പണ്ടേ പരസ്യമാണ്. ഞായറാഴ്‌ച നടക്കുന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് പനാമയെ നേരിടും. അവര്‍ ആദ്യ മത്സരത്തില്‍ ക്ര?യേഷ്യയെ 4-2 നു തോല്‍പ്പിച്ചിരുന്നു. ശേഷമാണു ഗോള്‍രഹിത സമനില വഴങ്ങിയത്. ഘാനയിലെ പേരുകേട്ട മന്ത്രവാദിയാണു ബൊന്‍സം. ഒരിക്കല്‍ പാര്‍ലമെന്റിലേക്കു മത്സരിക്കുകയും ചെയ്‌തു. ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങളോളം താമസിച്ച ശേഷമാണു നാട്ടിലേക്കു മടങ്ങിയത്. കുമാസി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ബൊന്‍സത്തെ സ്വീകരിക്കാന്‍ ആയിരങ്ങളെത്തി. ഗബാന ട്രാക്ക് സ്യൂട്ട്, ഡോളാസും സ്‌ഥിരമായി ധരിക്കുന്ന ബൊന്‍സം കാഡിലാക് കാറിലാണു സഞ്ചരിക്കുന്നത്. 14 കുട്ടികളുടെ പിതാവാണ്. സ്വന്തം ആശ്രമ ശൃംഘലയും സ്‌കൂളുകളുമുണ്ട്. ന്യൂയോര്‍ക്കിലും ആംസ്‌റ്റര്‍ഡാമിലും ബെര്‍ലിനിലും ഇടയ്‌ക്ക് താമസിക്കും.




