
ഫോക്‌സ്‌ബ്രോ: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴലായി സമനില. എല്‍ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആഫ്രിക്കന്‍ വമ്പന്‍ ഘാന ഗോള്‍രഹിത സമനിലയില്‍ കുടുക്കി.
ആദ്യ മത്സരത്തില്‍ ക്ര?യേഷ്യയെ 4-2 നു തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ജയം ആവര്‍ത്തിച്ചിരുന്നെങ്കില്‍ നോക്കൗട്ട് ഉറപ്പായിരുന്നു. പനാമയെ 1-0 ത്തിനു തോല്‍പ്പിച്ച് ക്ര?യേഷ്യ നോക്കൗട്ടിലേക്കു പ്രതീക്ഷ വച്ചു. ഇംഗ്ലണ്ടിനും ഘാനയ്‌ക്കും നാല് പോയിന്റ് വീതമാണ്. ഘാന ആദ്യ മത്സരത്തില്‍ പനാമയെ തോല്‍പ്പിച്ചിരുന്നു. ഗോള്‍ ശരാശരിയിലെ മികവ് ഇംഗ്ലീഷുകാരെ ഒന്നാം സ്‌ഥാനത്തെത്തിച്ചു. ആദ്യ ജയം കുറിച്ച ക്ര?യേഷ്യ മൂന്ന് പോയിന്റ് നേടി. രണ്ട് കളികളും തോറ്റ പനാമ അവസാന മത്സരത്തിനു ശേഷം നാട്ടിലേക്കു മടങ്ങും. ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷല്‍ ഹാരി കെയ്‌നിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനിലാണു ടീമിനെ തയാറാക്കിയത്. ഘാന കോച്ച് കാര്‍ലോസ് ക്വീറോസ് ഇനാകി വില്യംസിനെ മുന്നില്‍ നിര്‍ത്തിയ 5-4-1 ഫോര്‍മേഷനും പരീക്ഷിച്ചു. ഒറ്റയാള്‍ സ്‌ൈട്രക്കറുമായി ഗോളിലേക്കുള്ള മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. കളിയുടെ 78 ശതമാനം സമയത്തും പന്ത് ഇംഗ്ലണ്ട് താരങ്ങളുടെ പക്കലായിരുന്നു. ഘാന കിട്ടിയ അവസരങ്ങളില്‍ മുന്നേറി. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഹാരി കെയ്‌ന്‍ പാഴാക്കിയതോടെ ഇംഗ്ലണ്ടിന്റെ ജയം അകന്നു.
പനാമ മുന്നേറ്റക്കാര്‍ക്കു ക്ര?യേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ സേവുകളാണു വിഘാതമായത്. പന്ത് കൂടുതല്‍ സമയം കൈവശവച്ചെങ്കിലും ഒന്നാം പകുതിയില്‍ ക്ര?യേഷ്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ക്ര?യേഷ്യന്‍ കോച്ച് സ്ലാട്ട്‌കോ ഡാലിച് രണ്ടാം പകുതിയില്‍ പകരക്കാരെ കളത്തിലിറക്കി. അതോടെ നീക്കങ്ങള്‍ ചടുലമായി. 54-ാം മിനിറ്റില്‍ ഗോളുമെത്തി. പകരക്കാരന്‍ ആന്റെ ബുദിമിറാണ് ഗോളടിച്ചത്‌്. പാനമയുടെ പ്രത്യാക്രമണങ്ങള്‍ ക്ര?യേഷ്യന്‍ ഗോള്‍ മുഖം വിറപ്പിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച കൊളംബിയ കെ ഗ്രൂപ്പില്‍നിന്നു നോക്കൗട്ട് ഉറപ്പാക്കി. 76-ാം മിനിറ്റില്‍ ഗോളടിച്ച ഡാനിയേല്‍ മുനോസാണ് വിജയ ശില്‍പ്പി.




