വാഷിങ്‌ടണ്‍: ഫുട്‌ബോള്‍ ലോകകപ്പിനിടെ ഫിഫയെയും റഫറിയെയും വിമര്‍ശിച്ചതിന് പരാഗ്വേക്കാരന്‍ കമന്റേറ്റര്‍ക്ക് വിലക്ക്. ലോകകപ്പില്‍ പരാഗ്വേയും തുര്‍ക്കിയും തമ്മിലുള്ള മത്സരത്തിനിടെ ഫിഫക്കും മാച്ച് റഫറിക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ പരാഗ്വേക്കാരന്‍ കമന്റേറ്റര്‍ ജോര്‍ജ് ചിപി വേരയ്‌ക്കാണു വിലക്കേര്‍പ്പെടുത്തിയത്.
തുര്‍ക്കിയുമായുള്ള മത്സരത്തില്‍ പരാഗ്വേ താരം മിഗ്വേല്‍ അല്‍മിറോണിനെ റഫറി ഇവാന്‍ ബാര്‍ട്ടന്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയതാണ് സംഭവങ്ങളുടെ തുടക്കം. കളിക്കളത്തില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ കൈകൊണ്ട് വായപൊത്തി സംസാരിക്കാന്‍ പാടില്ലെന്ന പുതിയ നിയമം ലംഘിച്ചതിനാണ് അല്‍മിറോണിനെ ചുവപ്പ് കാര്‍ഡ് കാണിച്ചത്‌്.
മത്സരത്തിന്റെ ടെലിവിഷന്‍ ലൈവില്‍ ജോര്‍ജ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെയും റഫറിയെയും ''കള്ളന്മാര്‍'' എന്ന് വിളിക്കുകയും അവര്‍ ഫുട്‌ബോളിനെ കൊല്ലുകയാണെന്ന് ആരോപിക്കുകയും ചെയ്‌തു. ജോര്‍ജ് ചിപ്പി വെര ഖേദപ്രകടനം നടത്തിയെങ്കിലും ലോകകപ്പ് റിപ്പോര്‍ട്ടിങ് അനുമതി ഫിഫ റദ്ദാക്കി. സ്‌റ്റേഡിയത്തിന് അകത്തോ പുറത്തോ ലോകകപ്പുമായി ബന്ധപ്പെട്ട ഒരുതരത്തിലുമുള്ള കവറേജും നടത്താന്‍ ഇനി അനുമതിയില്ല.





