കൊച്ചി: കാലടി സര്‍വകലാശാലയിലേക്ക് കെ.എസ്.യു മാര്‍ച്ച്. കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. സര്‍വകലാശാലയുടെ മൂന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ കൊടികളും തോരണങ്ങളും നശിപ്പിച്ചു. കോളജ് ഗേറ്റിലെ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
കാലങ്ങളായി എസ്.എഫ്.ഐയും ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു. മൂന്ന് വര്‍ഷം മുന്‍പ് യൂണിവേഴ്സിറ്റി കോളജിലെ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും ഉത്തര കടലാസ് കണ്ടെടുത്തപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല.
മഹാരാജാസ് കോളജില്‍ പരീക്ഷ എഴുതാതെ വിജയിച്ച ആര്‍ഷോയുടെ അടുത്ത സുഹൃത്തും കാലടി സര്‍വകലാശാലയില്‍ ജനറല സെക്രട്ടറിയുമായിരുന്നു വിദ്യ. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വിദ്യ പ്രവേശനം നേടിയത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ നല്കി രണ്ട് സര്‍ക്കാര്‍ കോളജുകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നേടിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും കെഎസ്.യു ആരോപിച്ചു.






