
ഓവല്‍ : ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 173 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ഓസീസിന്റെ 469 നെതിരെ ഇന്ത്യ 269 റണ്‍സിന് പുറത്തായി. അജിങ്ക്യ രഹാനെയുടെയും ശാര്‍ദൂല്‍ ഠാക്കൂറിന്റെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേതപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയതിനാല്‍ ഓസീസ് ഉടന്‍ രണ്ടാം ഇന്നിങ്സ് ആരംഭിക്കും.
അഞ്ചിന് 151 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്.തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലുംകൂട്ടിചേര്ക്കാനാവാതെ ആദ്യം ഭരത് മടങ്ങി. ഇതോടെ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 152 എന്ന സകോറിലേക്ക് വീണു. ശാര്‍ദൂലിനെ കൂട്ടുപിടിച്ച രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഇരുവരും ഓസീസ് ബൗളിങ് നിരയെ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു.
60 ാം ഓവറിലെ നാലാം പന്തില്‍ ഇരുവരും 109 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.ഉച്ച ഭഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ രഹാനെ ഗ്രീനിന് ക്യാച്ച് നല്കി മടങ്ങി.129 പന്തുകള്‍ നേരിട്ട രഹാനെ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.ശാര്‍ദൂലിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി. 109 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെ സഹായത്തോടെ 51 റണ്‍സെടുത്താണ് ശാര്‍ദൂല്‍ ക്രീസ് വിട്ടത്.
പിന്നീലെത്തിയ ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഠാക്കൂര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നതാന്‍ ലിയോണിന് ഒരു വിക്കറ്റുണ്ട്.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള് ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്.ഇന്ത്യയക്കു വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി


