യൂജിന്‍ (യു.എസ്.എ.): ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നിലെത്തി. പുരുഷ വിഭാഗം ഹൈജമ്പില്‍ ബസന്ത് കുമാര്‍ മേഘ്‌വാള്‍ വെള്ളിയും ലോങ് ജമ്പില്‍ ഷാഹ്നഹ്നവാസ് ഖാന്‍ വെങ്കലവും നേടി.
ജാവലിന്‍ ത്രോ താരം ആശിഷ് യാദവ് കഴിഞ്ഞ ദിവസം വെള്ളി നേടിയിരുന്നു. ഹൈജമ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ബസന്ത്. 2.21 മീറ്റര്‍ മറികടന്നാണ് ബസന്ത് വെള്ളി സ്വന്തമാക്കിയത്. ബസന്തിന്റെ ഏറ്റവും മികച്ച വ്യക്‌തിഗത പ്രകടനവും അതാണ്. രാജസ്‌ഥാനില്‍ നിന്നുള്ള 19 വയസുകാരന്‍ രണ്ടാം ശ്രമത്തിലാണ് 2.21 മീറ്റര്‍ മറികടന്നത്.
ആദ്യ ശ്രമത്തില്‍ തന്നെ ഇത്രയും ഉയരം പിന്നിട്ട അല്‍ജീരിയയുടെ യൂനസ് അയാച്ചിക്കാണ് സ്വര്‍ണം. മൂന്നാം ശ്രമത്തില്‍ 2.21 മീറ്റര്‍ മറികടന്ന ബ്രട്ടിന്റെ ഒറ്റിസ് പൂലെ വെങ്കലവും നേടി. ലോങ്‌ജമ്പില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ അത്‌ലറ്റാണ് ഷാഹ്നവാസ്. വനിതകളില്‍ ഷൈലി സിങ് മുമ്പ് വെള്ളി നേടിയിരുന്നു. 2021 ലായിരുന്നു ഷൈലിയുടെ നേട്ടം.
ഖാന്‍ ഫൈനലില്‍ 7.84 മീറ്റര്‍ ചാടിയാണ് മൂന്നാമനായത്. തന്റെ ഏറ്റവും മികച്ച വ്യക്‌തിഗത പ്രകടനം പുറത്തെടുക്കാന്‍ ഷാഹ്‌നവാസിന് കഴിഞ്ഞില്ല. 8.30 മീറ്ററാണ് മികച്ച ദൂരം. 7.97 മീറ്റര്‍ ചാടിയ ഇറ്റലിയുടെ ഡാനിയല്‍ ഇന്‍സോലി സ്വര്‍ണവും 7.96 മീറ്റര്‍ കണ്ടെത്തിയ ഓസ്‌ട്രേലിയയുടെ മാസണ്‍ മഗ്രോഡര്‍ വെള്ളിയും നേടി. ഇന്ത്യക്കായി മത്സരിച്ച മറ്റൊരു താരം ജിതിന്‍ അര്‍ജുന്‍ എട്ടാം സ്‌ഥാനത്തു ഫിനിഷ് ചെയ്‌തു. 7.55 മീറ്ററാണ് ജിതിന്‍ ചാടിയത്.
യോഗ്യതാ റൗണ്ട് എ ഗ്രൂപ്പില്‍ 7.73 മീറ്റര്‍ ചാടിയാണ് ഷാഹ്‌നവാസിന്റെ മുന്നേറ്റം. 7.57 മീറ്റര്‍ വരെ ചാടിയ ജിതിന്‍ ഓവറോളില്‍ 12-മനായാണു മുന്നേറിയത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ മത്സരിച്ച പൂനത്തിന് ഫൈനലില്‍ കടക്കാനായില്ല. 48.81 മീറ്റര്‍ വരെയാണു പൂനം എറിഞ്ഞത്. 74.09 മീറ്ററിന്റെ മികച്ച ദൂരവുമായാണു 19 വയസുകാരനായ ആശിഷ് വെള്ളി നേടിയത്. ദക്ഷിണാഫ്രിക്കയുടെ യാന്‍ ഹെന്‍ഡ്രിക് ഹെയ്‌മാന്‍ 80.50 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 73.89 മീറ്റര്‍ എറിഞ്ഞ ഡൊമിനികയുടെ അഡിസണ്‍ ജെയിംസിനാണു വെങ്കലം. ഒളിമ്പ്യന്‍ നീരജ് ചോപ്ര 2016 ല്‍ സ്വര്‍ണം നേടിയ ശേഷം ആദ്യമായാണ് അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്.
ആശിഷിനൊപ്പം മത്സരിച്ച ടി. ധരണീധരന്‍ 72.35 മീറ്റര്‍ വരെയെറിഞ്ഞ് ആറാമനായി. 400 മീറ്റര്‍ ഓട്ടം ഫൈനലില്‍ മലയാളി താരം മുഹമ്മദ് അഷ്‌ഫാഖ് എട്ടാം സ്‌ഥാനത്തായി. 45.81 സെക്കന്‍ഡിലാണ് അഷ്‌ഫാഖ് ഫിനിഷ് ചെയ്‌തത്. യു.എസിന്റെ ജായ്‌ഡന്‍ ഡെലന്‍ 44.47 സെക്കന്‍ഡില്‍ സ്വര്‍ണവും ക്വിന്‍സി വില്‍സണ്‍ 44.62 സെക്കന്‍ഡില്‍ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലെന്‍ഡട്ട് കോകേമര്‍ 44.96 സെക്കന്‍ഡില്‍ വെങ്കലം നേടി. ഹീറ്റ്‌സില്‍ 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അഷ്‌ഫാഖ് തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്തിയിരുന്നു.
വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയതോടെ യു.എസിന്റെ മിയാ മാക്‌സ്വെല്‍ സ്‌പ്രിന്റ് ഡബിള്‍ നേടി. 22.37 സെക്കന്‍ഡിലാണു മിയ ഫിനിഷ് ചെയ്‌തത്. ജമൈക്കയുടെ ഷാനോയ ഡഗ്ലസിനെയാണു മിയ പിന്തള്ളിയത്. ഷാനോയ 22.68 സെക്കന്‍ഡില്‍ വെള്ളി നേടി. ഇരട്ട സഹോദരി മരിയയ്‌ക്കാണു വെങ്കലം. 22.77 സെക്കന്‍ഡിലാണു താരം ഫിനിഷ് ചെയ്‌തത്. 100 മീറ്റര്‍ ഓട്ടം 11.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണു മിയ സ്വര്‍ണം നേടിയത്.

Comments