കെ സുധാകരന് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിലെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്സോ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നല്കി. ചൊവ്വാഴ്ച്ച മോന്‍സനെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോണ്സന് മാവുങ്കലിന് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് എറണാകുളം പോക്സോ കോടതി വിധിച്ചത്. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യത്തെ വിധിയാണിത്. മാത്രമല്ല, 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
അതേസമയം സുധാകരനടക്കം ആര്‍ക്കും കേസില്‍ പങ്കില്ലെന്ന് മോന്സന് ആവര്‍ത്തിച്ചു പറഞ്ഞു. കെ.സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ട്. സുധാകരന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചായിരുന്നു കോടതിയുടെ നടപടി. എങ്കിലും, കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. തിങ്കളാഴ്ച്ച ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ച കേസിലെ ഒന്നാം പ്രതി മോന്‍സനെ ചോദ്യം ചെയ്യും.
ജയിലിലെത്തി മോന്‍സനെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പോകേ്സോ കേസിലെ വിധിക്ക് ശേഷവും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ കെ സുധാകരനടക്കം കേസില്‍ മറ്റാര്‍ക്കും യാതൊരു തരത്തിലുമുള്ള പങ്കില്ലെന്ന് മോന്സണ് ആവര്‍ത്തിച്ചു പറഞ്ഞു.

Comments