
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപ്പയില്‍ അത്രയും മരണമുണ്ടായതിന് കാരണം എരണം കെട്ടവര്‍ ഭരിച്ചതു കൊണ്ടല്ല രോഗത്തിന്റെ പ്രഹരശേഷി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നിപ പ്രതിരോധത്തില്‍ വലിയ കാലതാമസം വന്നെന്നും ആരോഗ്യരംഗം പരാജയമാണെന്നും പറഞ്ഞു.
നിപ വ്യാപിക്കാത്തതും ആരും മരണപെട്ടില്ല എന്നതും നല്ല കാര്യം. നിപ്പ വന്നത്, എരണം കെട്ടവര്‍ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ. എന്നാല്‍ നിപ പ്രതിരോധത്തില്‍ വലിയ കാലതാമസം വന്നെന്നും പറഞ്ഞു. നിപ ബാധിച്ച കോഴിക്കോട് എത്താന്‍ ആരോഗ്യ മന്ത്രി എത്ര ദിവസം വൈകി. മറ്റെല്ലാം മാറ്റിവെച്ച് അവിടെ എത്തി ഏകോപിപ്പിക്കേണ്ടേ. സാധാരണ നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
റീനയുടെ സ്ഥലംമാറ്റം, ഭരണം മാറിയത് അറിയാത്തവരെ കസേര മാറ്റി എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഭരണം മാറിയശേഷം സര്‍ക്കാര്‍ എന്ത് ചെയ്തു. പ്രതിരോധ പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടിയില്ല. കാലവര്‍ഷത്തിനുമുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുത്ത് പോകാന്‍ കഴിയണം. ഇവിടെ അത് നഷ്ടപ്പെട്ടു. ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് ഇടപെടേണ്ട സമയത്താണ് സ്ഥല മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
ആരോഗ്യവകുപ്പ് തലപ്പത്ത് കസേരകളി നടക്കുന്നു. ഏതെങ്കിലും ഒരുകാലത്ത് ഇങ്ങിനെ കേട്ടിട്ടുണ്ടോയെന്നും ചോദിച്ചു. പരസ്പര വിശ്വാസം ഉണ്ടാകണം. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുത്ത് പോകാന്‍ കഴിയണം. ആ നില നഷ്ടപ്പെട്ടിരിക്കുന്നു. മെമ്മോ കൊടുത്ത ഉദ്യോഗാര്‍ത്ഥികളെ പോലും നിയമിച്ചില്ല. നിയമനം വൈകിക്കുന്നത് നിക്ഷിപ്ത താല്പര്യത്തിന്റെ ഭാഗം. താഴെത്തട്ടിലുള്ള പ്രവര്‍ത്തനം സ്തംഭിച്ചു. ആരോഗ്യവകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.






