
കൊച്ചി: നഗരത്തിലെ ഒരു അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന 20 വയസുകാരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എളമക്കര പൊലീസാണ് അന്വേഷണം നടത്തുന്നത്.
കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.






