
വയനാട്: മഴക്കാലത്ത് വൈദ്യുതിലൈനിലേക്ക് വീണുകിടക്കുന്ന മരക്കമ്പുകള്‍ വെട്ടിമാറ്റാന്‍ പോയ അമ്പലവയല്‍ കെഎസ്ഇബി ഓഫീസിലെ വാഹനവും എഐ കാമറയില്‍ കുടുങ്ങി. 20,500 രൂപ പിഴയും കിട്ടി. കെഎസ്ഇബി കരാര്‍ എടുത്ത ജീപ്പില്‍ മുളയുടെ തോട്ടിവച്ചുകെട്ടി പോകുമ്പോഴാണ് എഐ കാമറയില്‍ കുടുങ്ങിയത്.
സീറ്റിനു മുന്നിലേക്ക് മുളങ്കമ്പ് തള്ളി നിന്നതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും 500 രൂപയുമാണ് പിഴ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. പിഴ ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിജിലന്‍സിനോട് ആവശ്യപ്പെട്ടതായി അമ്പലവയല്‍ െകഎസ്ഇബി എന്‍ജിനീയര്‍ അറിയിച്ചു.







Comments