
ലക്നൗ: ബോളീവുഡ് സിനിമ ആദിപുരുഷിലെ സംഭാഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. എങ്ങിനെയാണ് ഇന്ത്യയിലെ സിനിമാ സെന്‍സര്‍ ബോര്‍ഡ് ഇതുപോലൊരു സിനിമ പൊതുജനങ്ങള്‍ക്ക് മുന്പില് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നും ചോദിച്ചു. അലഹബാദ് ഹൈക്കോടതിയിലെ ലക്നൗ ബഞ്ചാണ് വിമര്‍ശനം നടത്തിത്.
ഇത്തരം സിനിമകള്‍ രാജ്യത്തെ ഹിന്ദുവിന്റെ സഹിഷ്ണുതയെ പരീക്ഷിക്കുന്നതാണെന്നും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതില്‍ ഈ സമൂഹത്തിന് നന്ദി പറയുന്നതായും കോടതി പറഞ്ഞു. കോടതി സിനിമയുടെ സംഭാഷണം എഴുതിയ മുണ്ടാഷീറിന് നോട്ടീസ് അയച്ചു. സിനിമയുടെ പ്രദര്‍ശനം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കുല്‍ദീപ് തിവാരി, നവീന്‍ ധവാന് എന്നിവര്‍ നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
സെന്‍സര്‍ ബോര്‍ഡ് നല്കിയ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നിര്‍ദേശം തേടാന്‍ ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാന്, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്ബി പാണ്ഡെയോട് ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
സിനിമ രാമായണത്തെ ആസ്പദമാക്കിയുള്ളതല്ല എന്ന വാദം സ്വീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. സിനിമയില്‍ ശ്രീരാമനും, സീതയും, ലക്ഷ്മണനും, ഹനുമാനും രാവണനുമെല്ലാം സിനിമയില്‍ കാണിക്കുമ്പോള്‍ സിനിമയുടെ അവകാശത്തില്‍ ഇത് രാമായണകഥയല്ല എന്ന് പറയുന്നത് ജനങ്ങളെ എങ്ങിനെ വിശ്വസിപ്പിക്കുമെന്നും കോടതി ചോദിച്ചു. ഇവരെ ആരാധിക്കുന്നവരുടെ വികാരത്തെ മാത്രമല്ല, കഥാപാത്ര രീതിയെയും സിനിമ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷക രഞ്ജന അഗ്നിഹോത്രി ബോധിപ്പിച്ചതാണ് ബെഞ്ചിനെ പ്രകോപിപ്പിച്ചത്.






