
ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.എആര്‍ ഗൗരിയമ്മയ്ക്കെതിരെ പാര്‍ട്ടിയില്‍ വിമത നീക്കം. ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍ നിന്ന് സ്വയം വിരമിക്കണശന്നേ് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കത്ത് നല്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്ത് നല്‍കിയത്. ഗൗരിയമ്മ സ്വജന പക്ഷപാതം കാണിച്ചുവെന്നും അവര്‍ വിരമിക്കണമെന്നതിനെ പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളിക്കളഞ്ഞു.
സി.പി.എം പിന്തുണയോടെയാണ് ഗോപന്റെ നേതൃത്വത്തില്‍ ഈ നീക്കം നടക്കുന്നതെന്ന് സൂചനയുണ്ട്. 90 ശതമാനം അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് വിമതര്‍ അവകാശപ്പെടുന്നു. തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
ഗൗരിയമ്മയ്ക്ക് 97 വയസ്സായിരിക്കുന്നു. പ്രായാധിക്യമുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടുമെന്നും വിമതര്‍ അറിയിച്ചു.
1994ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗൗരിയമ്മ ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) രൂപീകരിച്ചത്. തുടര്‍ന്ന് യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിളരുകയും കെ.കെ ഷാജു, എ.എന്‍ രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. യു.ഡി.എഫ് വിട്ട് വീണ്ടും എല്‍.ഡി.എഫിലെത്തിയ ഗൗരിയമ്മ 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും എ.കെ.ജി സെന്ററില്‍ കാലുകുത്തിയത്. തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും ഒരു സീറ്റു പോലും ലഭിച്ചില്ല.






