തിരുവനന്തരം : നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം. ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005 പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലുമാണ് തീരുമാനം.
നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ച ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്.
ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Comments