
മണിപ്പൂര്‍ : ണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ചില ആരോപണങ്ങള്‍ ആനി രാജ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇംഫാല്‍ പോലീസ് സ്റ്റേഷനില്‍ ആനി രാജക്കും ദേശീയ വനിതാ ഫെഡറേഷന് നേതാക്കളായ നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും കേസെടുത്തത്.
മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമായിരുന്നുവെന്നാണ് അവിടം സന്ദര്‍ശിച്ച ശേഷം ആനി രാജ പറഞ്ഞത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ രാജിവച്ചതിനെതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്നു ആനിരാജയുടെ പരാമര്‍ശവും കേസെടുക്കുന്നതിന് കാരണമായി എന്നാണ് അറിഞ്ഞത്.
കലാപാഹ്വാനം, വിവിധ മതിവിഭാഗങ്ങള് തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, സമൂഹത്തില്‍ സമാധാനഭജ്ഞനമുണ്ടാക്കാല് എന്നീ വകുപ്പുകളും ആനിരാജക്കെതിരായ കേസില്‍ ഇട്ടിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസുണ്ട്. രാജ്യദ്രോഹക്കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.
കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് ആനിരാജ പ്രതികരിച്ചു. നിയമ പോരാട്ടം നടത്തും. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ ഹിഡൻ അജണ്ട മണിപ്പൂരിൽ നടപ്പിലാക്കപ്പെടുന്നു. കലാപം തടയുന്നതിൽ സർക്കാർ പരാജയമെന്നുo ആനി രാജ പറഞ്ഞു.






