
കൊച്ചി : തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള എം സ്വരാജിന്റെ ഹര്‍ജി പരിഗണിക്കുക. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ സ്വരാജ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലെ മുഴുവന്‍ വാദങ്ങളും കോടതി അംഗീകരിച്ചിട്ടില്ല.
അയ്യപ്പസ്വാമിയുടെ ചിത്രവും കൈപ്പത്തിയും രേഖപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്ക് വേണ്ടി നല്കിയ സ്ലിപ്പിമേന്മലാണ് ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 ന്റെ് ലംഘനമുണ്ട് എന്ന് കോടതി നിരീക്ഷിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മത സാമുദായിക സംവിധാനങ്ങള്‍ ഉപയോഗിച്ചു എന്നും വീടു കയറി ഇറങ്ങിയുളള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിടയ്ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പ കോപം ഉണ്ടാകും എന്ന് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരോട് പറഞ്ഞിരുന്നു എന്നുളള സ്വരാജിന്റെ ആരോപണങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു.





