
തെലുങ്ക് സൂപ്പര്‍ താരവും ജനസേനാ നേതാവുമായ പവന് കല്യാണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. അടുത്തിടെ ആയിരുന്നു പവന് കല്യാണ്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ഒരു പോസ്റ്റ് പോലും ഇല്ലാതിരുന്നെങ്കിലും പെട്ടെന്ന് തന്നെ ഒരു ഫോളോവേഴ്സിനെ താരത്തിന് ലഭിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പവന് കല്യാണ്‍ ആദ്യമായി പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബാദ്ഷ അമിതാഭ് ബച്ചനടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വീഡിയോയിലുണ്ട്.
”ഞങ്ങളുടെ ബന്ധം അതേപടി നിലനില്‍ക്കുമെന്നും തങ്ങള്‍ ഒരുമിച്ച് പ്രിയപ്പെട്ട ഓര്‍മകള്‍ സൃഷ്ടിക്കുന്നത് തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് പവന് കല്യാണ്‍ പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, വിജയ്, കാര്‍ത്തി എന്നിവരെയൊക്കെ വീഡിയോയില്‍ കാണാം.
എന്തായാലും പവന് കല്യാണിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. അതേസമയം, കൃഷ് ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ചിത്രം ‘ഹരി ഹര വീര മല്ലു’വാണ് പവന് കല്യാണിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.






