
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ ഭാര്യ പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
'' ഹാപ്പി ബര്‍ത്ത്‌ഡേ ബോസ് ലേഡി. ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ മാത്രം നിനക്ക് ഉണ്ടാവട്ടെ. ഉമ്മാാാാ.... '' എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. പോസ്റ്റിനു താഴെയായി നിരവധി ആരാധകരാണ് പ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. 2005ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2019ല്‍ ആണ് ഇരുവര്‍ക്കും മകന്‍ ഇസഹാക്ക് ജനിക്കുന്നത്. ഇസു എന്ന് വിളിക്കുന്ന മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചനും പ്രിയയും പങ്കുവയ്ക്കാറുണ്ട്.






