അമേരിക്കന്‍ ലീഗിലേക്ക് കുടിയേറിയ ഇതിഹാസ ഫുട്ബോളര് ലിയോണെല്‍ മെസ്സിയ്ക്ക് ഗോളോടെ അരങ്ങേറ്റം. താരത്തിന്റെ ഗോളില്‍ ടീം 2-1 ന് ജയിക്കുകയും ചെയ്തു. കളിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രീ കിക്കില്‍ നിന്നുമായിരുന്നു താരം ഗോള്‍ നേടിയത്. മെക്സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളിനെതിരേ വെള്ളിയാഴ്ച രാത്രിയില്‍ നടന്ന ലീഗ്സ് കപ്പ് മത്സരത്തിലായിരുന്നു മെസി ഇറങ്ങിയത്.
പകരക്കാരന്റെ വേളത്തില്‍ രണ്ടാം പകുതിയില്‍ താരം ഇറങ്ങുമ്പോള്‍ ടീം 1-0 ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ 94 ാം മിനിറ്റില്‍ കിട്ടിയ ഫ്രീകിക്ക് താരം 24 വാര അകലത്ത് നിന്നും പ്രതിരോധ മതിലിന് മുകളിലൂടെ വലയുടെ ഇടതുമൂലയിലേക്ക് അടിച്ചിട്ടു. ഗോളിന് തൊട്ടുപിന്നാലെ കളി അവസാനിച്ചതിന്റെ സൂചന നല്‍കിക്കൊണ്ട് റഫറി നീട്ടി വിസിലൂതുകയും ചെയ്തു.
മദ്ധ്യനിരക്കാരന്‍ ബെഞ്ചമിന്‍ ക്രമാഷിയുടെ പകരക്കാരനായി 53 ാം മിനിറ്റിലാണ് മെസ്സി കളത്തിലേക്ക് എത്തിയത്. 21,000 ഓളം വരുന്ന കാണികള്‍ എഴുന്നേറ്റ് നിന്ന് താരത്തെ സ്വീകരിച്ചു. കളി 1-1 സമനിലയില്‍ നില്‍ക്കേ താരത്തിന്റെ വേഗതയെ തടയാന്‍ കഴിയാതെ ബോക്സിന് തൊട്ടുമുന്നില്‍ അസൂള്‍ പ്രതിരോധക്കാരാന് ഡ്യൂണാസ് വലിച്ചിട്ടതിന് കിട്ടിയ ഫ്രീകിക്കാണ് മെസ്സി വലയിലേക്ക് വിട്ടത്.
ആദ്യപകുതിയിലെ 44 ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്ലറിലൂടെയാണ് മിയാമി ആദ്യം ഗോളടിച്ചത്. ഇടതുവശത്ത് കൂടി പന്തുമായി കയറി വന്ന് റോബര്‍ട്ട് വലയുടെ വലതുമൂലയിലേക്ക് നീട്ടിയടിച്ചു. പോസ്റ്റില്‍ തട്ടി പന്ത് വലയിലേക്ക് പോയി. രണ്ടാം പകുതിയില്‍ 65 ാം മിനിറ്റില്‍ ക്രൂസ് അസൂള്‍ ഒപ്പമെത്തി. പെനാല്‍റ്റി ബോക്സില്‍ ആവശ്യത്തിന് സ്പേസ് കിട്ടി എത്തയ പന്ത് ആന്റ്യുണയുടെ ശക്തിയേറിയ അടിയില്‍ വലയില്‍ കയറി.

Comments