
കാഞ്ഞങ്ങാട് : മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ പുറത്താക്കി മുസ്ലീം യൂത്ത് ലീഗ് . സംസ്ഥാനവ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയാണ് വിവാദ മുദ്രാവാക്യം ഉയര്‍ന്നത്. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെ പുറത്താക്കിയ കാര്യം വാര്‍ത്താ കുറിപ്പിലൂടെയാണ് ആറിയിച്ചത്.
ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായും അച്ചടിച്ചു നല്‍കിയതില്‍ നിന്ന് വ്യതിലിച്ചുമാണ് സലാം മുദ്രാവാക്യം വിളിച്ചതെന്നും ചെയ്തത് മാപ്പര്ഹിക്കാത്ത് തെറ്റാണെന്നും വാര്‍ത്താ കുറുപ്പില്‍ പറയുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസല്‍ ബാബുവാണ് കാഞ്ഞങ്ങാട് നടന്ന റാലി ഉദ്ഘാടനം ചെയ്തത്.
വാർത്താകുറിപ്പിന്റെ പൂർണരൂപം-
'മുസ്ലിം യൂത്തീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25.07.2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതി ചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ആയതിനാൽ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.
വിശ്വസ്തതയോടെ
പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി)'






