
മുസ്ലിം യൂത്ത് ലീഗ് മണിപ്പൂര്‍ കലാപത്തില്‍ നടപടിയാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഷെരീഫ്, അബ്ദുള്‍ സലാം, ആഷിര്‍, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുദ്രാവാക്യം വിളിച്ചു നല്കിയ ആളടക്കമാണ് പിടിയിലായത്. അന്യായമായി സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഇന്നലെ വൈകുന്നേരമാണ് റാലി നടത്തിയത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചതിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
പോലീസ് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെ യൂത്ത് ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്






