
കൊച്ചി: ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ രണ്ടുപേർ പിടിയിൽ. പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇരുവരും സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
രണ്ട് യാത്രക്കാരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം ആണ് പിടികൂടിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ ക്യാപ്സൂൾ രൂപത്തിലാക്കിയാണ് പാലക്കാട് സ്വദേശി റഫീഖ് സ്വർണം കടത്താൻ ശ്രമിച്ചത്.
ജിദ്ദയിൽ നിന്ന് എത്തിയ റഫീക്കിൽ നിന്ന് 1064 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.
തലശ്ശേരി സ്വദേശിയായ മുഹമ്മദാണ് പിടിയിലായ രണ്ടാമൻ. ഇയാളിൽ നിന്നും 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാലയായിട്ടാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. എന്നാൽ പരിശോധനയിൽ ഇയാളും പിടിക്കപ്പെടുകയായിരുന്നു.






