
നെടുങ്കണ്ടം: മാവടി പ്ലാക്കല്‍ സണ്ണി (57)യെ വെടിവച്ച് കൊലപ്പെടുത്തിയത് മുന്‍ െവെരാഗ്യത്തെ തുടര്‍ന്ന്. തികച്ചും ആസൂത്രിതമായ നീക്കത്തിലൂടെയാണ് സണ്ണിയെ മൂന്നംഗ സംഘം വെടിവച്ചത്. പ്രതികളായ മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരുമായി സണ്ണിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. രാത്രികാലങ്ങളില്‍ നായാട്ടിന് ഇവരോടാപ്പം സണ്ണിയും പോകാറുണ്ടായിരുന്നു.
ഇത്തരത്തില്‍ ഇടപാടുകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ വേനലവധികാലത്ത് നിലവിലെ പ്രതികളില്‍ ഒരാളായ ബിനുവിനെ വ്യാജചാരായവുമായി എക്െസെസ് പിടികൂടിയിരുന്നു. ഈ കേസില്‍നിന്നും ബിനു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ബിനുവിനെ ഒറ്റുകൊടുത്തത് സണ്ണിയാണന്ന സംശയം പ്രതികളില്‍ ഉണ്ടായിരുന്നു. ഈ പകയാണ് കൃത്യം നടത്താന്‍ സംഘം തീരുമാനിച്ചതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതോടൊപ്പം പ്രതികളില്‍ ഒരാളായ സജിയുമായി കൊല്ലപ്പെട്ട സണ്ണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും രഹസ്യവിവരമുണ്ട്. തടി വ്യാപാരമുള്ള സജിക്ക് പലയിടങ്ങളില്‍നിന്നും സണ്ണി പണം വാങ്ങി നല്‍കിയതായും ഇത് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും നാട്ടുകാരില്‍നിന്നും വിവരം ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ സണ്ണിയോട് െവെര്യാഗ്യമുണ്ടായിരുന്ന പ്രതികള്‍ സണ്ണി കിടപ്പുമുറിയില്‍ ബീഡി വലിക്കുന്ന ദൃശ്യത്തിന്റെ പശ്ചാത്തലത്തിലാണ് വെടിയുതിര്‍ത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30നാണ് മാവടി പ്ലാക്കല്‍ സണ്ണിക്ക് വെടിയേല്‍ക്കുന്നത്. പുറത്തുനിന്നുള്ള വലിയ ശബ്ദം കേട്ട് ബന്ധുക്കളെത്തി നോക്കുമ്പോള്‍ സണ്ണി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇടുക്കി എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. വാതിലില്‍ കൂടി വെടിയുണ്ട കടന്നുപോയ ദ്വാരം കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവാകുന്നത്. ഒടുവില്‍ നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രതികള്‍ വന്യമൃഗത്തെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിക്ക് വെടിയേറ്റു എന്നായിരുന്നു ആദ്യം നല്കിയ മൊഴി. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കരുതിക്കൂട്ടി നടത്തിയ കൊലപാതകം എന്ന് വ്യക്തമാകുകയായിരുന്നു.
കൊല നടത്തുവാന്‍ പ്രതികള്‍ സണ്ണിയുടെ വീട്ടിലേക്ക് എത്തിയതും കരുതലോടെയാണ്. സമീപത്തെ വീട്ടിലെ സി.സി. ടിവികളില്‍ പെടാതിരിക്കുവാന്‍ ജാഗ്രത കാണിച്ചു. കൊലപാതകത്തിനുശേഷം ഉപയോഗിച്ച തോക്ക് ബിനുവിന്റെ വീടിനു സമീപത്തുള്ള പടുതാക്കുളത്തില്‍ ഉപേക്ഷിച്ചു. മറ്റൊരു തോക്ക് പുല്‍മേട്ടിലും. ഇവ രണ്ടും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പഴുതടച്ച അന്വേഷണവുമായി പോലീസ്
സാഹചര്യ തെളിവുകള്‍ പോലും ഇല്ലാതിരുന്ന കേസാണ് പോലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ കൊലപാതകം ആണെന്ന് വ്യക്തമാകുന്നത്. ചൊവ്വാഴ്ച രാത്രി െവെകി വിവരമറിഞ്ഞെത്തിയ നെടുങ്കണ്ടം പോലീസ് സഥലത്ത് കാവല്‍ ഏര്‍പ്പെടുത്തുകയും. വീടും പരിസരവും വ്യക്തമായി നീരീക്ഷണത്തിലാക്കുകയും ചെയ്തു. വെടിയുതിര്‍ത്തത് പുറത്ത് നിന്നെന്ന് മനസിലാക്കിയ പോലീസ് വിവരം രഹസ്യമാക്കുകയും മേഖലയിലെ നായാട്ട് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തില്‍ ബുധനാഴ്ച െവെകിട്ടോടെ പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയും വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത് അന്വേഷണ മികവാണ്. തുടര്‍ന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്തു എന്ന പ്രതികളുടെ വാദവും അന്വേഷണസംഘം പൊളിച്ചടുക്കി.






