
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി(ബി)ന് അനുവദിച്ചിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം അപ്രതീക്ഷിതനീക്കത്തിലൂടെ സി.പി.എം. ഏറ്റെടുത്തു. കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. ്രപതിഷേധമറിയിച്ചതിനേത്തുടര്ന്ന് കഴിഞ്ഞദിവസം രാത്രി െവെകി ഗണേഷ്കുമാറുമായി സി.പി.എം. നേതൃത്വം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്നലെ തീരുമാനം മരവിപ്പിച്ചു.
കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന െവെസ് പ്രസിഡന്റ് കെ.ജി. പ്രേംജിത്തിനെ നീക്കി സി.പി.എം. നോമിനി എം. രാജഗോപാലന്‍ നായരെ കോര്പറേഷന് ചെയര്‍മാനായി നിയമിച്ചാണു കഴിഞ്ഞദിവസം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. കോര്പറേഷന് ഭരണസമിതിയും പുനഃസംഘടിപ്പിച്ചിരുന്നു. രാജഗോപാലന്‍ നായര്‍ മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. ഇടതുമുന്നണിയിലെ ധാരണപ്രകാരം, രണ്ടുമാസം കഴിഞ്ഞാല്‍ ആന്റണി രാജുവിനു പകരം ഗണേഷ്കുമാര് മന്ത്രിസഭയിലെത്തണം.
ഗണേഷ് മന്ത്രിയായാല്‍ കോര്പറേഷന് ചെയര്മാന് സ്ഥാനം നഷ്ടമാകുമെന്ന സൂചനയാണു സി.പി.എം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു കേരളാ കോണ്‍ഗ്രസ് (ബി) മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ കോര്പറേഷന് ചെയര്മാന് സ്ഥാനം മാത്രമാണു നല്‍കിയത്. ഇത്തവണയും രണ്ട് കാബിനറ്റ് പദവികളില്‍ ഒന്നേ നല്‍കൂവെന്ന നിലപാടാണു സി.പി.എം. അറിയിച്ചത്. സമീപകാലത്തായി ഗണേഷ്കുമാര് ചില മന്ത്രിമാരെ നിരന്തരം വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്.
ഗണേഷ് യു.ഡി.എഫുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങളും ഇപ്പോഴത്തെ താക്കീതിനു കാരണമായി. പാര്‍ട്ടിക്കു ലഭിച്ച കാബിനറ്റ് പദവി തിരിച്ചെടുത്തതിനേത്തുടര്ന്ന് ഗണേഷ്കുമാര് കഴിഞ്ഞദിവസം രാത്രി മുഖ്യമന്ത്രി പിണറായി വിജയന്, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എന്നിവരുമായി സംസാരിച്ചിരുന്നു. തീരുമാനം തിരുത്താമെന്ന് മൂവരും ഉറപ്പുനല്‍കി.
പിന്നീട് മാധ്യമങ്ങളെക്കണ്ട ഗണേഷ്കുമാര്, സാങ്കേതികപ്പിഴവിനേത്തുടര്ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്നു പ്രതികരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഇടതുമുന്നണി കണ്‍വീനറോ അറിഞ്ഞുകൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.






