
കോട്ടയം: പുതുപ്പള്ളിയിലെ പുതിയ ജനനായകനെ കണ്ടെത്താനുള്ള ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തുന്നത് വന്‍ മുന്നേറ്റം. അയര്‍കുന്നം പഞ്ചായത്തിലെ മാത്രം വോട്ടുകള്‍ എണ്ണുമ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 6000 ന് മുകളിലേക്ക്.
ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി എത്തിയ ചാണ്ടി ഉമ്മനെയും അയര്‍കുന്നം വന്‍ സ്വീകരണമാണ് നല്‍കിയത്. അയര്‍കുന്നത്ത് ചാണ്ടി ഉമ്മന്‍ തരംഗം തീര്‍ക്കുകയായിരുന്നു. മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ വോട്ടിനേക്കാള്‍ നാലിരട്ടി വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ കിട്ടി. 1293 വോട്ടുകളായിരുന്നു 2021 ല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അയര്‍കുന്നത്ത് നിന്നും കിട്ടിയത്. എന്നാല്‍ ചാണ്ടിഉമ്മന് 6000 വോട്ടുകള്‍ കിട്ടി.
അയര്‍കുന്നത്ത് ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ 2000 വോട്ടുകളിലേക്കാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കയറിയത്. അയര്കുന്ന് 28 ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ ലീഡായിരുന്നു. രണ്ടാം റൗണ്ടിലേക്ക് അയര്‍കുന്നം കടന്നപ്പോള്‍ ലീഡ് 3022 ലേക്ക് കടന്നിരുന്നു. പിന്നീട് അത് പടിപടിയായി ഉയര്‍ന്ന് 5000 വോട്ടുകളിലേക്ക് ഭുരിപക്ഷം നീങ്ങുകയായിരുന്നു. അയര്‍കുന്നത്തും അലക് കുന്നത്തും വന്‍ നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്.






