വീടില്ലാത്തവരുടെ ഉറക്കം ശവക്കല്ലറയില്‍. ഇറാനിലെ ടെഹ്റാനില്‍ നിന്നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ടെഹ്റാന്റെ പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറി ഷഹ്റിയാര്‍ എന്ന നഗര പ്രാന്തത്തിലെ സെമിത്തേരിയിലാണ് ഭവനരഹിതര്‍ ഉറങ്ങുന്നത്. ഷഹ്റ്വാന്ദ് എന്ന പത്രമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നത്. ഭവനരഹിതരായ അമ്പതോളം പേരാണ് മൂടി തുറന്ന ശവക്കല്ലറകളില്‍ രാത്രികാലങ്ങളില്‍ ഉറങ്ങുന്നത്.
സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. കല്ലറകളില്‍ ഉറങ്ങുന്നവരുടെ ചിത്രം പുറത്ത് വന്നതോടെ പ്രതികരണവുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി തന്നെ രംഗത്ത് വന്നു. ഇറാനില്‍ നിന്നുള്ള ഒസ്കര് അവാര്‍ഡ് ജേതാവായ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയും മറ്റ് പ്രമുഖരും സംഭവത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തി. ഭവനരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഴുവന്‍ പൗരന്മാരുടെയും സഹകരണം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ശവക്കല്ലറയില്‍ ഉറങ്ങിയിരുന്ന ഭവനരഹിതരെ അവിടെ നിന്ന് ബലമായി തന്നെ മാറ്റി. ഇവര്‍ക്ക് പുനരധിവാസ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കല്ലറകളില്‍ ഉറങ്ങിയിരുന്നവരില്‍ ചിലര്‍ പത്ത് വര്‍ഷമായി ഈ ശീലം തുടങ്ങിയിട്ട്. തങ്ങളും മനുഷ്യരല്ലേയെന്ന് ഇവര്‍ ചോദിക്കുന്നു.
Alive in open graves: Published photos of homeless ppl in Iran sleeping in grave pits creates outrage on social media. pic.twitter.com/QYF6f8AyA3
— Omid Memarian (@Omid_M) December 27, 2016

