വാഷിങ്‌ടണ്‍/ബെയ്‌റൂട്ട്/ടെല്‍ അവീവ്: ഇസ്രയേലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 10 ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെ നിലവില്‍ വന്നതായി അദ്ദേഹം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്കുശേഷമാണു ട്രംപിന്റെ പ്രഖ്യാപനം. സമാധാന ചര്‍ച്ചയ്‌ക്കുള്ള ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ലബനന്റെ വെടിനിര്‍ത്തല്‍. വെടിനിര്‍ത്തല്‍ ഇല്ലാതെ നെതന്യാഹുമായി സംസാരിക്കാന്‍ തയാറെല്ലന്നു ലെബനന്‍ വ്യക്‌തമാക്കിയിരുന്നു. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ചര്‍ച്ചകള്‍ക്കായി ട്രംപ് വാഷിങ്‌ടണ്ണിലേക്കു ക്ഷണിച്ചു.

