
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം കോവിഡ് വാക്സിന്റെ പേരില്‍ തന്നെ നിരോധിച്ചതിന് ചുട്ട മറുപടി നല്കി യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കിരീടമുയര്‍ത്തി സെര്‍ബിയന്‍ താരം നോവാക്ക് ജോക്കോവിക്ക്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യം നേടുന്ന യുഎസ് ഓപ്പണ്‍ കിരീടത്തില്‍ ദാനിയേല്‍ മെദ്വെദേവിനെയാണ് ഫൈനലില്‍ ജോക്കാവിക്ക് കീഴടക്കിയത്. ശക്തമായ മത്സരത്തില്‍ 6-3, 7-6, 6-3 എന്ന സ്കോറിനായിരുന്നു ജയം.
ഇത് ജോക്കോവിക്കിന്റെ 24 ാമത് ഗ്രാന്റ്സ്ളാം കിരീടമാണ്. പുരുഷ സിംഗിള്‍സില്‍ താരത്തിന്റെ 36 ാമത്തെ ഫൈനലും. 24ാം തവണയാണ് ജോക്കോവിച്ച് ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനാകുന്നത്, മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം എക്കാലത്തെയും മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ ജോക്കോവിക്ക് സെറീന വില്യംസിന്റെ മറികടന്ന് ഓപ്പണ്‍ യുഗത്തിലെ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. 23 കിരീടങ്ങളാണ് സെറീനയ്ക്കുള്ളത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ് ഓപ്പണില്‍ ജോക്കോവിച്ചിന്റെ ആദ്യ പ്രകടനമാണിത് കോവിഡ് 19 വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2022 പതിപ്പ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. എന്നാല്‍ വാക്സിനേഷന് ചെയ്യാത്ത പൗരന്മാരല്ലാത്തവരെ അനുവദിക്കുന്നതിനെക്കുറിച്ചുള്ള യുഎസ് നയം മാറ്റിയതിന് ശേഷം ഈ വര്‍ഷം അദ്ദേഹത്തിന് വീണ്ടും യുഎസ് ഓപ്പണില്‍ കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
തന്റെ ജയം താരം ലോസ് ഏഞ്ചല്‍സിലെ മരണപ്പെട്ടുപോയ സുഹൃത്തും ബാസ്ക്കറ്റ്ബോളിലെ ഇതിഹാസ താരമായ ലോസ് ഏഞ്ചല്‍സ് ലോക്കേഴ്സ് താരം കോബി ബ്രയാന്റിന് സമര്‍പ്പിച്ചു. കോബി ബ്രയാന്റെ ജഴ്സി നമ്പറായ 24 സ്വന്തം ജഴ്സിയില്‍ എഴുതിയാണ് ജോക്കോവിക്ക് ഫൈനലിന് ഇറങ്ങിയത്. കോബിയുടെ കണ്ണീരോര്‍മ്മകള്‍ താരം വിജയത്തിന് പിന്നാലെ പങ്കു വെയ്ക്കുകയും ചെയ്തു.
''കോബി എന്റെ അടുത്ത സുഹൃത്തായിരുന്നു, ഞാന്‍ പരിക്കുമായി മല്ലിടുകയും തിരിച്ചുവരവ് നടത്തുകയും എന്റെ ഗെയിമിന്റെ ഉന്നതിയിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ എന്നെ ശക്തമായി പിന്തുണച്ചിരുന്നയാളാണ് ജോക്കേവിക്ക്. വിജയിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ഞാന്‍ ഏറ്റവും ആശ്രയിച്ചിരുന്ന ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം.'' ജോക്കോവിക്ക് വ്യക്തമാക്കി.




