
ദിസ്പൂര്‍: അസമില്‍ വ്യാജരേഖ നിര്‍മിച്ച് ബാലവിവാഹം നടത്തിയതിന് 15 പേരെ അറസ്റ്റ് ചെയ്തു. ബാലവിവാഹം നടന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.
ഹൈലകണ്ടി ജില്ലയിലെ ഹൈലകണ്ടി ടൗണ്‍, പഞ്ച്ഗ്രാം, കട്ലിച്ചേര, അല്‍ഗാപൂര്‍, ലാല, രാംനാഥ്പൂര്‍, ബിലായ്പൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് പറയുന്നു. ആദ്യം 16 പേരെ കസ്റ്റഡിയിലെടുത്തെന്നും തെളിവുകളില്ലാത്തതിനാല്‍ ഒരാളെ വിട്ടയച്ചതായും പോലീസ് പറയുന്നു.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ബാലവിവാഹത്തിനെതിരെ വന്‍തോതിലുള്ള നടപടി ആരംഭിച്ചിരുന്നു. അന്ന് 4000ത്തിലധികം ആളുകളെയാണ് അറസ്റ്റ് ചെയ്തത്.






